കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് പക്ഷിപ്പനി പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. കേരളത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് സംശയിക്കുന്നതിനാലാണ് ഭോപ്പാലിലേക്ക് പരിശോധനയ്ക്കയച്ചത്. പരിശോധനാഫലം വരുന്നതുവരെവരെ 10 കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഫലംവന്നാൽ മാത്രമേ സ്ഥിരീകരണം നടത്താൻ കഴിയൂവെന്നും പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട അറിയിച്ചു.
പക്ഷിപ്പനിയെന്ന് സംശയം : കൂരാച്ചുണ്ടിൽ സ്വകാര്യഫാമിൽ 300 കോഴികൾ ചത്തു
kattangal newa
0
Post a Comment