തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ് ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി പ്രഖ്യാപിച്ചു. പ്ലസ്ടു പരീക്ഷയില് 87.94 ശതമാനമാണ് വിജയം. 85.13 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
328702 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. സയന്സ്- 90.52%, ഹ്യുമാനിറ്റീസ്-80.4%, കൊമേഴ്സ്- 89.13%, ആര്ട്ട്- 89.33% എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പണ് സ്കൂള് വിഭാഗത്തില് 53 ശതമാനമാണ് വിജയം.
11 സര്ക്കാര് സ്കൂളുകള് അടക്കം 136 സ്കൂളുകള് 100 ശതമാനം വിജയം നേടി.
പരീക്ഷയും മൂല്യനിര്ണയും കോവിഡ് കാലത്താണ് നടന്നത്.
വെബ്സൈറ്റുകളിലൂടെയും saphalam2021, iExaMS-- Kerala മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം
Post a Comment