കൊടുവള്ളി : കരിപ്പൂർ വിമാന അപകടത്തിൽ
മരണപ്പെട്ടവർക്കും
പരിക്കേറ്റവർക്കും എയർ ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പൂർണമായും അപകടം പറ്റിഒരു വർഷം തികയുന്ന ഓഗസ്റ്റ് ഏഴാം തീയ്യതിക്കകം നൽകണമെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി എയർഇന്ത്യയോട് ആവശ്യപ്പെട്ടു.
പ്രവാസ ലോകത്തിൻറെ മനസ്സിൽ നിന്നും മായാത്ത മുറിവേറ്റ ദുരന്തമാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ എയർഇന്ത്യ വിമാന ദുരന്തം ഈ ദുരന്തത്തിന് ഓഗസ്റ്റ്ഏഴാം തീയതി ആകുന്നതോടെ ഒരു വർഷം പൂർത്തിയാവുകയാണ്. ഇരകളായവർക്ക് ഇപ്പോഴും പൂർണ്ണതോതിൽ നഷ്ടപരിഹാരമോ അപകത്തിനനുസരിച്ച സാമ്പത്തിക സഹായമോ നൽകിയിട്ടില്ല ഇത് വൈമാനിക യാത്രക്കാരോടും പ്രവാസികളോടും ചെയ്യുന്ന കനത്ത അനീതിയും വെല്ലുവിളിയുമാണ്.
പ്രസ്തുത അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത കുടുംബത്തിനോട് നീതി പുലർത്തേണ്ടത് എയർ ഇന്ത്യയുടെ ആവശ്യമാണെന്ന് ഓൺലൈൻ മീറ്റിംഗ് ഉൽഘാടനം ചെയ്ത നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ. അബ്ബാസ് അഭിപ്രായപ്പെട്ടു. സംഘടനാ എക്സിക്യുട്ടീവ് ഭാരവാഹികൾ ഓൺലൈൻ മീറ്റിൽ പങ്കെടുക്കുകയും നഷ്ടപരിഹാരം വൈകിപ്പിച്ചാൽ സമരപരിപാടിയുമായി മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Post a Comment