കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി


കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.




വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് നിർദേശം നൽകി.

കർഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമൽ ദർശൻ എന്നിവർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് സർക്കാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കാട്ടുപന്നികളുടെ ഉപദ്രവത്താൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് വിധി പ്രസ്താവനയ്ക്കിടയിൽ ഹൈക്കോടതി നിരീക്ഷിച്ചു. കാട്ടുപ്പന്നികൾ മൂലമുള്ള കൃഷി നാശം വ്യാപകമായതോടെയാണ് പ്രതിവിധി തേടി കർഷകർ ഹൈക്കോടതിയെ സമീപിച്ചത്.
കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. അതുകൊണ്ട് കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതിപ്പെടുന്ന കർഷകർക്ക് കാട്ടുപന്നികളെ പിടികൂടുന്നതിനായി നിർദേശം നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകികൊണ്ട് ഉത്തരവിടുകയാണ്, കോടതി പറഞ്ഞു.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ കർഷകരെ ഉപദ്രവകാരിയായ മൃഗങ്ങളിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആറോളം കർഷകർ കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനത്തൊട്ടാകെയുള്ള കർഷകർക്ക് ആശ്വാസമാകുന്നതാണ് ഹൈക്കോടതി വിധി.

Post a Comment

Previous Post Next Post
Paris
Paris