കട്ടാങ്ങൽ: പുള്ളാവൂർ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയും, എസ്.കെ.എസ്.ബി.വിയും സംയുക്തമായി സംഘടിപ്പിച്ച അറഫ ദിന പ്രഭാഷണവും മജ്ലിസുന്നൂറും മദ്റസ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും എസ്.വൈ.എസ് സംസ്ഥാന വൈ. പ്രസിഡണ്ട് അബൂബക്കർ ബാഖവി പുള്ളാവൂർ ഉദ്ഘാടനം ചെയ്തു.മദ്റസ പ്രസി സണ്ട് ടി.സുലൈമാൻ ഹാജി അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥാന വൈ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കർ ബാഖവിക്ക് എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ ഉപഹാരം എം.പി മൂസഹാജി അജ്മാൻ നൽകി. കുന്നത്ത് മുഹമ്മദ് ഹാജി, ഒ.എം മൂസക്കുട്ടി ഹാജി, എസ്.പി മുഹമ്മദ്, സ്വദർ മുഅല്ലിം ഹാഫിസ് ദാരിമി, ശിഹാബ് അസ് ലമി മലയമ്മ, നിസാർ യമാനി അമ്പലക്കണ്ടി, കെ.ടി അസീസ് പുള്ളാവൂർ, സാലിം അശ്അരി, കെ.ശുകൂർ, എ.അനസ്, കെ.മുഹമ്മദ്, കെ.കെ.സി മുഹമ്മദ്,എ.അസ്സയിൻ, എ.പി.സി ആലി, കെ.പി.എ മജീദ്, അവാർഡ് ദാനം നടത്തി.
Post a Comment