അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു

മാവൂർ : അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. മാവൂർ മേച്ചേരികുന്നിൽ നവഭാവന ക്ലബ്ബിനു സമീപത്തെ അലരി മരമാണ് റോഡിനു കുറുകെ വീണത്. 




ചൊവ്വാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മരം വീണതോടെ തൊട്ടടുത്തുള്ള മൂന്ന് വൈദ്യുതി തൂണുകളും പൊട്ടി വീണു. ഈ ഭാഗത്തേക്കുള്ള വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്. മുക്കത്തുനിന്നും എത്തിയ ഫയർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ മരംമുറിച്ചുനീക്കി.



Post a Comment

Previous Post Next Post
Paris
Paris