അറഫാ സംഗമം ഇന്ന്


ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം തിങ്കളാഴ്ച നടക്കും. അറഫാ സംഗമത്തിൽ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്കാരത്തിനുശേഷം മിനായിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്കാണ് അറഫാ സംഗമം. അറഫയിൽ തീർഥാടകർ സംഗമിക്കുന്നതോടെ ഹജ്ജ് ചെയ്തവരായി പരിഗണിക്കും. എങ്കിലും അവശേഷിക്കുന്ന കർമങ്ങൾകൂടി ഹാജിമാർ നിർവഹിക്കും. നമിറ പള്ളിയിൽനടക്കുന്ന ഹജ്ജ് വാർഷിക പ്രഭാഷണത്തിനും നമസ്കാരത്തിനും ശേഷം ഹാജിമാർ അറഫയിൽ കഴിയും. പിന്നീട് സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് തിരിക്കും. മുസ്ദലിഫയിൽവെച്ച് മഗ്‌രിബ് ഇഷാ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിച്ച് ചൊവ്വാഴ്ച പ്രഭാതത്തിൽ വീണ്ടും മിനായിൽചെന്ന് ജംറയിൽ കല്ലേറുകർമം ചെയ്യാനായി ചെറുകല്ലുകൾ ശേഖരിക്കും.




ഹജ്ജ് കർമത്തിന് തുടക്കംകുറിച്ചത് ഞായറാഴ്ചയാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഇത്തവണ ചടങ്ങുകൾ.

Post a Comment

Previous Post Next Post
Paris
Paris