മാവൂർ: സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നാക്ക - പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് കോ-ഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു.
മാവൂർ എസ്.ടി.യൂ ഓഡിറ്ററിയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ എം മുർത്താസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. റഹൂഫ് പാറമ്മൽ, ഷുക്കൂർ പി പി ( എസ്.കെ.എസ് എസ്.എഫ്.), മൻസൂർ അലി (വിസ്‌ഡം യൂത്ത് വിംഗ്) , ഷമീർ ചെറൂപ്പ(സോളിഡാരിറ്റി ), അബ്ദുൽ സലീം എം (എം.എസ്.എസ് യൂത്ത് വിംഗ് ), ഫസലുറഹ്മാൻ (ഐ.എസ്.എം )ചർച്ചയിൽ പങ്കെടുത്തു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതവും, ട്രഷറർ ശരീഫ് സി ടി നന്ദിയും പറഞ്ഞു.
Post a Comment