കോടഞ്ചേരി : തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയാണ് ചരിഞ്ഞിരിക്കുന്നത്.
കോടഞ്ചേരി പോലീസും, താമരശ്ശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡിടിപിസി ഓഫീസിനു പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
ആനയെ കരയ്ക്ക് അടിപ്പിക്കാൻ ആണ് ശ്രമം.
Post a Comment