കോഴിക്കോട്:
ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഡ്യവുമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ സ്പോട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഒളിംപിക്സ് ഐക്യദാർഡ്യം സംഘടിപ്പിച്ചു.
ഒളിംമ്പിക്സ് ഇനമായ ഫെൻസിംഗിൻ്റെ പ്രദർശനമാണ് സ്കൂൾ ഫെൻസിംങ്ങ് കോർട്ടിൽ നടത്തിയത്. സ്കൂൾ മേനേജ്മെൻ്റ് കമ്മറ്റി ട്രഷറർ സി.പി. കുഞ്ഞഹമ്മദ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ
പ്രിൻസിപ്പാൾ ടി.പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും എം.എസ്.പിയുടെ മുൻ അസിസ്റ്റന്റ് കമാൻ്റുമായിരുന്ന മെഹബൂബ്, മലയാള മനോരമ റസിഡൻ്റ് എഡിറ്റർ കെ അബു, പി.ടി.എ വൈസ് പ്രസിഡൻ്റ് എസ്.പി സലീം, നൂറുദ്ധീൻ മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ഷാജി ക്രൈഫ്, അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ, കായിക അധ്യാപകനായ സി.ടി ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment