പെരുവയൽ പഞ്ചായത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് നന്മ ഫൗണ്ടേഷൻ അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു.
ഓൺലൈൻ വഴിയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ഉദ്ഘാടനം ചെയ്തു.
നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ സ്വഗതവും, ജനറൽ സെക്രട്ടറി ഷമീന അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
അനുമോദന ചടങ്ങിൽ നൂറ്റി അറുപത്തി അഞ്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, പതിനൊന്നാം വാർഡ് മെമ്പറും ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ്കമറ്റി ചെയർപേസണുമായ സീമഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ അബൂബക്കർ, അനൂപ് പിജി,
നന്മ ഫൗണ്ടേഷൻ മെമ്പർമാരായ
ഷാജി മിരാൻ,കദീജ, റീന, റംല, സുഹറ, ഫിറോസ്,സാബിത്ത്, റഫീക്ക്, ഹഫ്സത്ത് ,ഷമീർ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Post a Comment