മാവൂർ : വെള്ളലശ്ശേരി മഹല്ല് കാരണവരും പൗര പ്രമുഖനുമായിരുന്ന കരോതിങ്ങൽ മൂസ്സ ഹാജിയുടെ നിര്യാണത്തിൽ വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.
വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ് പി.പി മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സൈഫുദ്ധീൻ യമാനി പ്രാർത്ഥന നിർവഹിച്ചു.
ചാത്തമംഗലം പഞ്ചായത്ത് 12 ആം വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ, പി.പി ബാലൻ (കോണ്ഗ്രസ്സ്), മങ്ങാട്ട് അബ്ദുല്ല(മുസ്ലിം ലീഗ്), പ്രസാദ് മാസ്റ്റർ(സി.പി.ഐ.എം), ഉമ്മർ വെള്ളലശ്ശേരി(mss), സൈഫുദ്ധീൻ യമാനി(എസ്.കെ.എസ്.എസ്.എഫ്) ചെറളിക്കോട്ട് അസീസ്, ടി.കെ മുഹമ്മദ് കുട്ടി, സക്കീർ, മുഹമ്മദ് മുസ്‌ലിയാർ, ഹുസൈൻ പാറപ്പുറത്ത്, എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. മുസ്തഫ പി.ടി നന്ദി പ്രകാശിപ്പിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടി ലൈവായി വീക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നു.
Post a Comment