കട്ടാങ്ങൽ : കളൻതോട് മുടപനക്കൽ വീട്ടിൽ സയ്യിദ് അബ്ദുൾ റസാഖ് എന്നയാളുടെ വീട്ടിനകത്തെ ഗ്യാസ് സിലിണ്ടർ ലീക്ക് ആയി തീ ആളി കത്തി. മുക്കത്ത് നിന്നെത്തിയ ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. വൈകുന്നേരം 6 മണിക്ക് ആയിരുന്നു സംഭവം.
വീട്ടിൽ നിന്ന് തീ കത്തിക്കുന്നതിനിടയിൽ റെഗുലേറ്റർ ട്യൂബ് ലീക്കായി തീ ആളി പടരുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിയ ശേഷം ഫയർ ഫോഴ്സ് അംഗങ്ങൾ വെള്ളം ഉപയോഗിച്ച് തീ നിയന്ത്രണത്തിലാക്കി. സേനാംഗങ്ങൾ വീടിനകത്തേക്ക് കയറി കത്തിക്കൊണ്ടിരിക്കുന്ന സിലിണ്ടർ പുറത്തെത്തിച്ചു തീ പൂർണമായും അണച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ &റെസ്ക്യൂ ഓഫീസർമാരായ രാഹുൽ പി , രമേശ് , നിഖിൽ എം, നിഖിൽ കെ ടി, ജിതിൻരാജ്, ജമാലുദ്ധീൻ, സിബി, സിന്തിൽ കുമാർ ഹോം ഗാർഡ്മാരായ വേണു, ചാക്കോ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Post a Comment