കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍നിന്ന് രോഗിയെ കാണാതായി. തിരുത്തിയാട് താഴത്തേടത്ത് പറമ്ബ് ബാലമന്ദിരത്തില്‍ കെ. അശോക്‌രാജി (58) നെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്.
മാനസിക അസ്വാസ്ഥ്യമുള്ള ഇയാളെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീടിന് സമീപമുള്ള റോഡില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഗ്ലൂക്കോസ് നല്‍കിയിരുന്നു. അടുത്ത ദിവസം രാവിലെ ഏഴരയോടെ സ്‌കാനിങ്ങിന് കൊണ്ടുപോകാന്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിഞ്ഞതെന്ന് സഹോദരന്‍ സിദ്ധാര്‍ഥന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് അധികൃതരെയും അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന പൊലീസിനെയും വിവരം അറിയിച്ചു.
Post a Comment