മാവൂർ മണ്ഡലം കോൺഗ്രസിൻ്റെ മുൻ പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി.ബാലകൃഷ്ണ പിളളയുടെ നിര്യാണത്തിൽ അനുശോചിച്ചു. മാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് അനുശോചന യോഗം നടത്തിയത്.
മാവൂർ ഇന്ദിരാ മന്ദിറിൽ നടന്ന അനുശോചന യോഗത്തിൽ മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.എസ് രഞ്ചിത്ത് അധ്യക്ഷത വഹിച്ചു.ഗിരീഷ് കമ്പളത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്,പി.ഭാസ്ക്കരൻനായർ, കെ.എം.അപ്പു കുഞ്ഞൻ, ടി.പി.ഉണ്ണിക്കുട്ടി, നിധീഷ് നങ്ങാലത്ത്, കെ.ഗോപാലകൃഷ്ണൻ, കെ.സി.വാസന്തി, മണി തീർത്തകുന്ന് തുടങ്ങിയവർ സംസാരിച്ചു.
Post a Comment