പെരുമണ്ണ : പൊറ്റമ്മൽ പാലാഴി പുത്തൂർമഠം റോഡിൻ്റെ പാലാഴി മുതൽ പുത്തൂർമഠം വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2020-21 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണ് ഈറോഡ് പ്രവർത്തിക്കായി അനുവദിച്ചിട്ടുള്ളത്.
ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിൻ്റെ കീ.മീ 4/400 മുതൽ 7/400 വരെയുള്ള 3 കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സ്ലാബോട് കൂടിയ കോൺക്രീറ്റ് ഡ്രെയിൻ, റോഡ് പ്രൊട്ടക്ഷൻ വാൾ, പേവ്ഡ് ഷോൾഡർ എന്നിവയും റോഡ് മാർക്കിംഗ്, സ്റ്റഡുകൾ, സൈൻ ബോർഡുകൾ എന്നിവയും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കോടൻ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശാരുതി, ഷാജി പുത്തലത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ ജയപ്രശാന്ത്, രാജീവ് പെരുമൺപുറ, എ.പി സെയ്താലി, എം ഉഷാദേവി, ബാബു പറശ്ശേരി, വി ശ്രീജ, എൻ.പി ബാലൻ സംസാരിച്ചു.
പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.കെ വിനീത്കുമാർ നന്ദിയും പറഞ്ഞു.
Post a Comment