മിഠായിതെരുവിലെ കടകൾ തുറന്നാൽ കേസെടുക്കും മിഠായിതെരുവിൽ വഴിയോര കച്ചവടക്കാർക്ക് പോലീസിന്റെ മുന്നറിയിപ്പ്


കോഴിക്കോട്:ബക്രീദ് പ്രമാണിച്ച്‌ ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും, കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പൊലീസ്. നിര്‍ദേശം ലംഘിച്ച്‌ കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.




കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris