കട്ടാങ്ങൽ: വെള്ളന്നൂർ വിരുപ്പിൽ കള്ളുഷാപ്പിന് സമീപം പറമ്പിൽ ജഡം കണ്ടെത്തി. പാലോളി മണി (50)ന്റെ ജഡമാണ് ആളൊഴിഞ്ഞ പറമ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഒരു ദിവസം പഴക്കം തോന്നിക്കുന്നതാണ് ജഡം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയാണ്. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
Post a Comment