മാവൂർ : പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കുക,
നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ആർട്ടിസാൻസ് യൂണിയൻ മാവൂർ മേഖലാ കമ്മറ്റിയുടെ നേത്യത്ത്വത്തിൽ പ്രതിഷേധ ധർണ്ണനടത്തി.
മാവൂർ പോസ്റ്റ് ഓഫീസിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായി മാവൂരിൽ നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എം.ധർമ്മജൻ ഉൽഘാടനം ചെയ്തു.
ശ്രീനിവാസൻ കണ്ണി പറമ്പ് അധ്യക്ഷത വഹിച്ചു. ഒ.കെ.രാമദാസ്, സാമി കുട്ടി മാവൂർ ,മണി പാറ പുറത്ത് തുടങ്ങിയവർ സംസാരിച്ചു.
Post a Comment