ഇറാഖില്‍ കപ്പലിൽ തീപിടിത്തം: കൊയിലാണ്ടി സ്വദേശി മരിച്ചു


കോഴിക്കോട്: ഇറാഖ്‌ തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു.

കപ്പൽ ജീവനക്കാരൻ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെപുരയിൽ അതുൽരാജ് (28) ആണ്‌ മരിച്ചത്‌.
പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പത് പേർ മരിച്ചിട്ടുണ്ട്.
13നാണ് അപകടമുണ്ടായതെന്നാണ് വിവരം.




ഇറാഖ്‌ എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്.
അപകട വിവരം ഞായറാഴ്ചയാണ് അതുൽരാജിന്റെ വീട്ടിലറിയുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽ ജോലിയ്ക്ക് പോയത്.

കോച്ചപ്പന്റെപുരയിൽ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി: അതുല്യ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരനുമായും ഇറാഖിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris