മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം ആവശ്യപ്പെട്ടു.
വർഷങ്ങളായി മാവൂർ ബസ് സ്റ്റാന്റിന് സമീപത്തായി വെളുത്തേടത്ത് അബ്ദുള്ള നട്ട് നനച്ചു പരിപാലിച്ചു പോന്നിരുന്ന ചെടികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത് ദിവസങ്ങൾക്കു മുൻപാണ്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ഇന്ന് രാവിലെ താൻ നാട്ടുവളർത്തിയ ചെടികളെല്ലാം പിഴുതുമാറ്റിയത് മാവൂരിനെ സങ്കടത്തിലാഴ്ത്തിയിരുന്നു.
മോഷണങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ ശല്യങ്ങളും തുടർക്കഥയാവുന്ന മാവൂർ അങ്ങാടിയിൽ അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പ്രസ്സ്ക്ലബ്ബ് &പ്രസ്സ് ഫോറം നിവേദനം നൽകി.
പ്രസ്സ്ക്ലബ്ബ് &പ്രസ്സ് ഫോറം പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം നിവേദനം പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അപ്പുകുഞ്ഞൻ, പ്രസ്സ്ക്ലബ്ബ് & പ്രസ്സ്ഫോറം സെക്രട്ടറി ശൈലേഷ് അമലാപുരി, എം.ഉസ്മാൻ, രജിത് മാവൂർ എന്നിവർ സംബന്ധിച്ചു.
Post a Comment