കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് നാലാം വാർഡ് ഈസ്റ്റ് മലയമ്മ മെമ്പർ മൊയ്തു പീടികക്കണ്ടി ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പ്രവർത്തനങ്ങളുടെ സുഖമമായ നടത്തിപ്പിനും വേണ്ടി ഓഫീസ് തുറന്നു .
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്ചയും രാവിലെ പത്ത് മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ വാർഡിലെ ജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ കേൾക്കാനുള്ള സംവിധാനങ്ങളോടു കൂടിയാണ് ഓഫീസ് തയ്യാറാക്കിയിട്ടുള്ളത്.
എൻ പി ഹംസ മാസ്റ്റർ, അബുബക്കർ ഫൈസി മലയമ്മ, ഒ എം നൗഷാദ് ,ഐ സൽമാൻ ,ഹഖീം മാസ്റ്റർ കളൻതോട് ,കുഞ്ഞിമരക്കാർ മലയമ്മ,സിറാജ് മാസ്റ്റർ, വി കെ പോക്കർ, എം പി കോയ, സിദ്ധിഖ് ഈസ്റ്റ് മലയമ്മ, അഷ്റഫ് കളൻതോട്, അസീസ് കെ ടി, ഉനൈസ് മുത്തു, അസ് ലം കെ ടി പങ്കെടുത്തു.
Post a Comment