കോടഞ്ചേരി: ഒരു പശുവിനെ വളർത്തി വലുതാക്കി കുട്ടിയുണ്ടായി പാലുകൊടുക്കൽ ആണ് നമ്മുടെ നാട്ടിലെ പശുവിനെ വളർത്തുന്നവർ സാധാരണയായി ചെയ്തു വരുന്നതും, കേട്ടു പരിചയമുള്ളതും. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാവുകയാണ് കോടഞ്ചേരിയിലെ ഒരു പശു. ആദ്യം കുറച്ചൊക്കെ അങ്കലാപ്പിലായെങ്കിലും ഇപ്പോൾ വീട്ടുകാരും സന്തോഷത്തിലാണ്. അരുമയായി വളർത്തിക്കൊണ്ടുവന്ന പശു വ്യത്യസ്തമായി വാർത്തകളിലിടം പിടിക്കുമ്പോൾ..
പറപ്പറ്റ തെക്കേക്കരോട്ട് തോമസിന്റെ വീട്ടിലെ ഗിർ ഇനത്തിൽപെട്ട പശു ഗർഭിണി ആകാതെയും, പ്രസവിക്കാതെയും ദിവസവും പാൽ ചുരത്തുന്നു.
പാൽ ഉപയോഗയോഗ്യം ആണോ എന്ന് അറിയില്ലായിരുന്നു എങ്കിലും പൂക്കോട് വെറ്ററിനറി കോളജിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ ഉപയോഗിക്കാവുന്നതാണെന്നും അപൂർവങ്ങളിൽ അപൂർവമായി ഇങ്ങനെ പശുക്കൾക്ക് ഉണ്ടാവാം എന്നും വിദഗ്ധർ സാക്ഷ്യപ്പെടുത്തി.
ഏതാനും മാസം മുൻപാണ് പശുവിന്റെ അകിട് വലുതാകാൻ തുടങ്ങിയത്. ഒരു മാസത്തോളമായി മൂന്നര ലീറ്റർ പാൽ ദിവസവും കിട്ടുന്നുണ്ട്. മൂന്നര വയസ്സുണ്ട് ഈ സുന്ദരി പശുവിന്.
Post a Comment