തീപടരുന്ന വിവരമറിയിച്ചത് ടിപ്പർ ലോറി ഡ്രൈവർ പ്രജീഷ്
മുക്കം: മുക്കം മുൻസിപ്പാലിറ്റിയിലെ വട്ടോളിപ്പറമ്പിൽ പ്രവർത്തിക്കുന്ന തടിമില്ലും അതിനോട് ചേർന്ന ഫർണീച്ചർ ഷോപ്പിനും ഇന്ന് പുലർച്ചെ 4:20 നോടെ തീ പിടിച്ചു ഈ സമയം .അതുവഴി കടന്നു പോകുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ പ്രജീഷ് വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുക്കം ഫയർ & റെസ്ക്യൂ സേനാംഗങ്ങൾ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീ അണച്ചു' മൂന്ന് യൂണിറ്റ് ഈ ദൗത്യത്തിൽ പ്രവർത്തിച്ചു.
നിലയത്തിൽ ഉടൻ വിവരം അറിയിച്ചതിനാലാണ് വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചതെന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി മനോജ് , ജയേഷ് കെ.ടി, സുജിത് മിഥുൻ, അനീഷ് കുമാർ, , മനുപ്രസാദ് സുബിൻ, ആദർശ്, രവീന്ദ്രൻ , ജോഷി, എന്നിവർ ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്.
Post a Comment