കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഫാമിൽ കോഴികൾ കൂട്ടത്തോടെ
ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് വിദഗ്ദ്ധരുടെ സ്ഥിതീകരണം. ഭോപ്പാലിലെ ലാബിൽ നടത്തിയ ടെസ്റ്റിലാണ് മലയോര മേഖലയ്ക്ക് ആശ്വാസമേകുന്ന വാർത്ത വന്നത്.
300ലേറെ കോഴികൾ ചത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഫാം സന്ദർശിച്ചിരുന്നു. പക്ഷിപ്പനിയാകാം കാരണമെന്ന നിഗമനത്തിൽ ഭോപ്പാലിലെ ലാബിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.
കൂരാച്ചുണ്ടിലും സമീപത്തെ 11 പഞ്ചായത്തുകളിലും കലക്ടർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവൻ ചിക്കൻ സ്റ്റാളുകളും ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിരുന്നു.
Post a Comment