SSF പുള്ളാവൂർ യൂണിറ്റ് സാഹിത്യോത്സവിന് പ്രൗഢ സമാപനം


പുള്ളാവൂർ : എസ് എസ് എഫ് 28th എഡിഷൻ പുള്ളാവൂർ യൂണിറ്റ് സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി  ( ശനി, ഞായർ) പുള്ളാവൂർ നിബ്രാസുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ 30 മത്സരയിനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി  അറുപതിലധികം വിദ്യാർഥികൾ പരസ്പരം മാറ്റുരച്ചു.  




ബ്ലോക്ക്‌ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ കുന്നത്ത്, മലയിൽ, ആനക്കാവിൽ ബ്ലോക്കുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.മത്സരത്തിലെ വിജയികൾ ആഗസ്റ്റ് 7,8 തീയതികളിൽ നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ മത്സരിക്കും. പരിപാടിയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് ലൂലൂക്കാസ് കുഞ്ഞി മോയിൻ ഹാജി നിർവഹിച്ചു. സമാപന സംഗമം കുട്ടിഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കുന്നത്ത് മുഹമ്മദ്, കോൺഗ്രസ് പ്രതിനിധി റഫീഖ് പുള്ളാവൂർ എന്നിവർ ആശംസകൾ നേർന്നു.  ജുനൈദ് സഖാഫി, അബ്ദുള്ള സഖാഫി, ഉനൈസ് സഖാഫി,മുനീർകോട്ടക്കൽ, റഷീദ് മാസ്റ്റർ, സാബിത് സഖാഫി സുഹൈൽഎന്നിവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ ഉമൈർ,അഷ്ഫാഖ്, സഹൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris