വെള്ളലശ്ശേരി : SSF വെള്ളലശ്ശേരി യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു. കോർഡൊവ ബ്ലോക്ക് ജേതാക്കളായി. വിവിധ ഇന മത്സരങ്ങളോട് കൂടെ 50ൽ പരം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. രാവിലെ നടന്ന ഉദ്ഘാടന സെഷനിൽ ഐ സി എഫ് & ദുബായ് മർകസ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സെക്ഷനിൽ ചൂലൂർ മഹല്ല് മുസ്ലിം ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം സഖാഫി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പരിപാടിയിൽ അബ്ദുറഹീം മദനി പ്രാർത്ഥന നിർവ്വഹിച്ചു ഫസലുറഹ്മാൻ സഖാഫി ആശംസാ പ്രസംഗം നടത്തി.
Post a Comment