SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ SSF മലയമ്മ യൂണിറ്റ് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു.


മലയമ്മ : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എസ്. എസ്. എഫ് മലയമ്മ യൂണിറ്റ് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു.ഫുൾ A+ നേടിയ ആയിഷ ശെൽവ, ഗൗതം കൃഷ്ണ, ഫാത്തിമ ഷാമിയ, അഭിഷേക് എന്നിവരെ യൂണിറ്റ് കമ്മിറ്റി പ്രത്യേകം ആദരിച്ചു. SSLC എക്സാമിൽ ഉന്നത വിജയം കാഴ്ച്ച വെച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.




മലയമ്മ മഹല്ല് സെക്രട്ടറി സലാം മാസ്റ്റർ, ഇർഷാദുൽ അനാം സുന്നി മദ്രസ സെക്രട്ടറി അസിസ് മാസ്റ്റർ, KMJ ജനറൽ സെക്രട്ടറി മുഹമ്മദ്‌ കട്ടാപ്പൊയിൽ , സുലൈമാൻ. സി. പി, യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ മജീദ്, സെക്രട്ടറിമാരായ ജസീം, ഷിബിലി, ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris