കുറ്റിക്കാട്ടൂർ :- ഈ വർഷത്തെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ ലഭിച്ച കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് വളരെ ശ്രദ്ധേയമായി. കുറ്റിക്കാട്ടൂർ ന്യൂസും എക്സലന്റ് കോച്ചിംഗ് സെന്ററും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ 190 ൽ കൂടുതൽ കുട്ടികൾ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട *ശ്രീ : അഡ്വ:പി.ടി.എ. റഹീം MLA* നിർവഹിച്ചു. മുഖ്യ പ്രഭാഷണം കുറ്റിക്കാട്ടൂർ GHSS ലെ പ്രധാന അധ്യാപിക ആശ ടീച്ചർ നിർവ്വഹിച്ചു. +1 അലോട്ട്മെന്റിനെ കുറിച്ചുള്ള ക്ലാസ് റഹ്മാനിയ്യ HSS ലെ അധ്യാപകൻ ഷാനവാസ് സർ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് പ്രശസ്ത മോട്ടിവേറ്റർ ഹമീദ് സർ നടത്തി. നൻമ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ സർ ആശംസ പ്രസംഗവും നടത്തി
എക്സലന്റ് കോച്ചിങ്ങ് സെന്റർ ഡയറക്ടർ ബോർഡ് അംഗം അജ്നാസ് സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുറ്റിക്കാട്ടൂർ ന്യൂസ് ചെയർമാർ സൽമാൻ സർ സ്വാഗതവും എക്സലന്റ് അക്കാദമിക് കോ ഓർഡിനേറ്റർ റഹീസ് സർ നന്ദിയും പറഞ്ഞു. ZOOM meeting ഓൺലൈൻ വഴിയാണ് പരിപടി നടന്നത്.
Post a Comment