1. അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും. WIPR എന്നത് ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗര വാർഡിലോ ഉള്ള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10 -ൽ കൂടുതൽ WIPR ഉള്ള പഞ്ചായത്തുകൾ നഗര വാർഡുകളിൽ പ്രത്യേകമായ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച വിവരങ്ങൾ പ്രചരിപ്പിക്കും.
2. കടകൾ, കമ്പോളങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യാവസായിക സ്ഥാപനങ്ങൾ തുറന്ന ടൂറിസ്റ്റ് ഇടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പ്രവർത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകൾ വാക്സിനേഷൻ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളിൽ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. അത്തരം സ്ഥാപനങ്ങൾക്കകത്തും പുറത്തും തിരക്കും ആൾക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും
ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി എൻഫോസ് മെൻറ് ഏജൻസികൾ പരിശോധനകൾ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണ്.
3 സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കൾ
മുതൽ വെള്ളി വരെ പ്രവർത്തിക്കുന്നതാണ്.
4. കുറഞ്ഞത് രണ്ടാഴ്ച്ചയ്ക്ക് മുൻപെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവർക്കോ, 72 മണിക്കൂറുകൾക്കകം എടുത്തിട്ടുള്ള RTCH: 'നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്കോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ (തൊഴിലാളികൾ, സന്ദർശകർ ) മാത്രമേ കടകൾ, കമ്പോളങ്ങൾ, ബാങ്കുകൾ, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ തുറന്ന ടൂറിസ്റ്റ് ഇടങ്ങൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനാനുമതിയുള്ളൂ.
5. മുൻ ഖണ്ഡികയിൽ പരാമർശിച്ചതും അല്ലാത്തവരുമായ എല്ലാ ആളുകൾക്കും വാക്സിനേഷൻ, കോവിഡ് 19 പരിശോധന, മെഡിക്കൽ എമർജൻസി, മരുന്നുകൾ വാങ്ങൽ, ബന്ധുജനങ്ങളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ബസ്, ട്രെയിൻ, ഫ്ലൈറ്റ് കപ്പൽ എന്നിവ കയറുന്നതിനായുള്ള പ്രാദേശിക യാത്ര. പരീക്ഷകൾ തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ വീടിനു പുറത്തിറങ്ങാവുന്നതാണ്.
6. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി കടകൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 9 മണി
വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. കടകൾക്കുള്ളിലെ ഷോപ്പിങ് ഏരിയ
അടിസ്ഥാനപ്പെടുത്തി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു (25 ചതുരശ്ര അടിയ്ക്ക് ഒരാൾ എന്ന കണക്കിൽ), ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി അനുവദിക്കാവുന്നതാണ്.
7. എല്ലാ യാത്രാവാഹനങ്ങളും (പൊതു സ്വകാര്യ ഉടമസ്ഥതയിലുളളവ) കർശനമായ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അനുവദിക്കാവുന്നതാണ്.
8. എല്ലാ മത്സര പരീക്ഷകളും റിക്രൂട്ട്മെന്റ് പരീക്ഷകളും യൂണിവേഴ്സിറ്റി പരീക്ഷകളും സ്പോർട്ട്സ്
ട്രയൽസും അനുവദിക്കാവുന്നതാണ്.
9.08.08.2021-ന് (ഞായറാഴ്ച 07.06.2021-ലെ സ.ഉ(വാധാ) നം.459 2021/ഡി.എം.ഡി. 10.06.2021 ലെ അനുവദനീയമായ സ.ഉ(സാധാ)നം.461/2021/ഡി.എം.ഡി എന്നീ ഉത്തരവുകൾ പ്രകാരം പ്രവർത്തനങ്ങൾ മാത്രം അനുവദിച്ചുകൊണ്ടുള്ള പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും. എന്നാൽ 2021 ആഗസ്റ്റ് 15 ഞായറാഴ്ച (സ്വാതന്ത്ര്യദിനം ലോക്ക്ഡൗൺ ഉണ്ടായിരിക്കുകയില്ല.
10. വാക്സിനേഷൻ നടത്താത്ത കുട്ടികൾക്കും ഖണ്ഡിക 4-ൽ പരാമർശിച്ചിട്ടുള്ള മുതിർന്നവർക്കൊപ്പം പുറത്തിറങ്ങാവുന്നതാണ്.
11. ജില്ലാദുരന്തനിവാരണ അതോറിറ്റികൾ കണ്ടൈൻമെന്റ് സോണുകൾ തിരിച്ചു കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതും അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പ്രസ്തുത സ്ഥലങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ലായെന്നും പ്രസ്തുത സ്ഥലങ്ങളിലേയ്ക്ക്
ആളുകൾ പ്രവേശിക്കുന്നില്ലായെന്നും ഉറപ്പു വരുത്തേണ്ടതാണ്. ആളുകൾ
12. സ്കൂളുകളും കോളേജുകളും, ട്യൂഷൻ സെന്ററുകളും, സിനിമ തീയറ്ററുകളും, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കുന്നതല്ല. മാളുകൾ ഓൺലൈൻ വിപണനത്തിനായി മാത്രം തുറക്കാവുന്നതാണ്. ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിനു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാവുന്നതാണ്. തുറന്ന പ്രദേശങ്ങളിലും, വാഹനങ്ങൾക്കുള്ളിലും, പാർക്കിംഗ് കേന്ദ്രങ്ങളിലും മറ്റും ആറടി അകലം പാലിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതാണ്.
13. ഹോട്ടലുകളിലും റിസോർട്ടുകൾ പോലുള്ള താമസ സ്ഥലങ്ങളും മറ്റും ബയോ ബബിൾ മാതൃകയിൽ എല്ലാ ദിവസവും താമസസൗകര്യം അനുവദിക്കാവുന്നതാണ്.
14. പൊതു പരിപാടികളോ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളോ അനുവദിക്കുന്നതല്ല. എന്നാൽ വിവാഹങ്ങളിലും, ശവസംസ്കാര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്നതാണ്. ആരാധനാലയങ്ങളിൽ ഓരോ വ്യക്തിയ്ക്കും കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ഉറപ്പാക്കിക്കൊണ്ട് പരമാവധി 40 പേർക്ക് വരെ പ്രവേശനം അനുവദിക്കാവുന്നതാണ്. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ ആനുപാതികമായി ആളുകളുടെ എണ്ണം കുറയ്ക്കേണ്ടതാണ്
15. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എല്ലാ വകുപ്പുകളും സോഷ്യൽമീഡിയ കാമ്പയിനുകൾ സംഘടിപ്പിക്കേണ്ടതാണ്.
16. എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ കോവിഡ് പ്രോട്ടോക്കോൾ എല്ലാ സ്ഥലങ്ങളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വിശേഷിച്ചും ഗതാഗത വകുപ്പ് (ബസ്സ് സ്റ്റോപ്പുകൾ, ബസ്സ് ഡിപ്പോകൾ) ഫിഷറീസ് വകുപ്പ് (മത്സ്യ മാർക്കറ്റുകൾ, ഹാർബറുകൾ, മത്സ്യ ലേലകേന്ദ്രങ്ങൾ ) തദ്ദേശസ്വയംഭരണ വകുപ്പ് മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ) തൊഴിൽ
വകുപ്പ് (ലോഡിംഗ് അൺലോഡിംഗ് കേന്ദ്രങ്ങൾ, വ്യവസായ വകുപ്പ് (വ്യവസായ സ്ഥാപന മേഖലകൾ,
നിർമ്മാണ കേന്ദ്രങ്ങൾ ) തുടങ്ങിയ വകുപ്പുകൾ ഇക്കാര്യത്തിനായി ഏകോപിത പ്രവർത്തനം നടത്തേണ്ടതാണ്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി ജില്ലാകളക്ടർമാർ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കേണ്ടതാണ്.
17. കടയ്ക്കകത്തും പുറത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് വകുപ്പും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രദേശത്തെ വ്യാപാര സംഘടനകളുമായി യോഗങ്ങൾ ചേരേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിനാവശ്യമായ സംവിധാനം സൗകര്യങ്ങൾ കടയുടമകൾ ഒരുക്കേണ്ടതാണ് . ഡെലിവറി ഓൺ-ലൈൻ ഡെലിവറി എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതാണ്
18 ഡൊമിസിലിയറി കെയർ സെന്ററുകളിലേയ്ക്ക് രോഗികളെ മാറ്റുന്നതിനും വാർഡ് തലത്തിൽ ഫലപ്രദമായ കോണ്ടാക്റ്റ് ട്രെയ്സിംഗിനും ഹോം ക്വാറന്റൈൻ മോണിറ്ററിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണങ്ങൾക്കുമായി വാർഡ് തലത്തിൽ റാപ്പിഡ് റസ്പോൺസ് ടീമുകളെ (ART) നിയോഗിക്കേണ്ടതാണ്.
Post a Comment