കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്
പ്രിവന്റീവ് ഓഫീസർ ഷംസുദ്ധീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് പുതിയങ്ങാടി എടക്കാട് നെച്ചുകുളം മൂർക്കനാട്ട്താഴം വയലിന് സമീപം വെച്ച് 400 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.
വാറ്റ് ചാരായം നിർമ്മിക്കാൻ സൂക്ഷിച്ച അലൂമിനിയം പാത്രം, ഗ്യാസ് അടുപ്പും,സിലിണ്ടറും പിടിച്ചെടുത്തു. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്. കുറ്റിക്കാടുകൾക്കിടയിൽ രണ്ട് വലിയ ബാരലുക ളിലായാണ് വാഷ് ശേഖരം എക്‌സ്‌സൈസ് സംഘം കണ്ടെത്തിയത്. പ്രദേശത്തെ മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവർത്തിക്കുന്ന ജാഗ്രത സമിതി പ്രവർത്തകരും തിരച്ചിൽ നടത്താൻ എക്സൈസ് ഉദ്യോഗസ്ഥരെ സഹായിച്ചു. കാട് മൂടി കിടക്കുന്നതും , ചുറ്റും വെള്ളക്കെട്ട് നിറഞ്ഞതുമായ ചതുപ്പ് സ്ഥലത്ത് ഏറെ പണിപ്പെട്ടാണ് എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങളും എത്തിപ്പെട്ടത്.പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് സംഘം അറിയിച്ചു.പാർട്ടിയിൽ സി.ഇ.ഒ മാരായ ദീൻദയാൽ,അഖിൽ, പ്രജിത്ത്,സൈമൺ സിജിനി,ഡ്രൈവർ അബ്ദുൽ കരീം എന്നിവരുണ്ടായിരുന്നു.
Post a Comment