വകേരി: വയനാട്ടിൽ വകേരി സി.സി ഭാഗത്ത് ഭീതി പരത്തിയ കടുവയെ കൂട് വെച്ച് പിടികൂടി. ഇന്ന് രാവിലെയാണ് പ്രദേശത്ത് ദീർഘനാളായി ഭീതി പരത്തിയ കടുവ വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടത്.
കടുവയെ ഇരുളം റയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് വെറ്ററിനറി സർജന്റെ പരിശോധനയ്ക്ക് ശേഷം മറ്റു നടപടികൾ സ്വീകരിക്കും.
Post a Comment