തിരുവനന്തപുരം: ഓണത്തിന് മുന്‍പായി പരമാവധി ജനങ്ങളിലേക്ക് കിറ്റെത്തിക്കാന്‍ ആഗസ്ത് 19, 20 തീയ്യതികളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇനിയും 30 ലക്ഷം കുടുംബങ്ങള്‍ കിറ്റ് വാങ്ങാനുള്ളതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ കിറ്റിന്റെ ലഭ്യത സംബന്ധിച്ച വിഷയങ്ങളില്‍ ഇടപെടല്‍ നടത്താന്‍ പ്രത്യേക സെല്‍ രൂപികരിച്ചതായി മന്ത്രി പറഞ്ഞു.
Post a Comment