ഈസ്റ്റ് മലയമ്മ -മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന യൂണിറ്റി ഡേ യുടെ ഭാഗമായി
സ്വാതന്ത്യ ദിനത്തിൽ ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ മുതിർന്ന മുസ്ലിം ലീഗ് മെമ്പർ പുൽപറമ്പിൽ മുഹമ്മദ് ഹാജി പതാക ഉയർത്തി.
യൂത്ത് ലീഗ് പ്രസിഡൻ്റ് സിദ്ധിക്ക് ഈസ്റ്റ് മലയമ്മ അധ്യക്ഷത വഹിച്ച ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാതന്ത്ര ദിന സന്ദേശം നൽകി സംസാരിച്ചു വാർഡ് മെമ്പർ മൊയ്‌തു പീടികക്കണ്ടി,വാർഡ് ലീഗ് സെക്രട്ടറി എം.പി കോയ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മൻസൂർ കെ ടി സ്വാഗതവും ഫൈസൽ പി ടി നന്ദിയും പറഞ്ഞു. സ്വാതന്ത്യ ദിന പ്രതിജ്ഞ MSF യൂണിറ്റ് സെക്രട്ടറി അസ്‌ലം ടി.പി ചൊല്ലി കൊടുത്തു സലീം പി, അസ്‌ലം കെ ടി, ഹനീഫ കെ സി, കോയക്കുട്ടി, സജീർ,ഷാഹിദ് കെ സി ശരീഫ്, സിനാൻ, അസ്ഹൽ,തുടങ്ങിയവർ പങ്കെടുത്തു.
Post a Comment