കട്ടാങ്ങൽ : കോവിഡ് വാക്സിനോ ടെസ്‌റ്റോ ചെയ്യാത്തവർ പുറത്തിറങ്ങിയാൽ പിഴ ചുമത്താനുള്ള ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മലയമ്മ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യ ജീവിതത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ വിധിക്കപ്പെട്ട സാധാരക്കാരായ ആളുകൾക്കു വാക്സിൻ നൽകുകയോ അവർക്കു സാമ്പത്തിക പാകേജ് പ്രഖ്യാപിക്കുകയോ ചെയ്യണം.
അല്ലാതെ എഴുപത്തിരണ്ടുമണിക്കൂർ മാത്രം ദൈർഗ്യമുള്ള ആർ ടി പി സി ആർ സ്ഥിരമായി എടുത്തു സാധാരണക്കാർക്ക് പുറത്തിറങ്ങാൻ കഴിയില്ല. ഇതിനൊക്കെ പരിഹാരമുണ്ടാക്കേണ്ട ഗ്രാമ പഞ്ചായത്ത് ജനങ്ങളെ കൊള്ളയടിക്കുന്നത് ക്രൂരമായ നിലപാടാണ്.പ്രസിഡന്റ് ബാബു കോലൊച്ചാലിൽ അധ്യക്ഷത വഹിച്ചു. ഷരീഫ് മലയമ്മ ഉദ്ഘാടനം ചെയ്തു. ജബ്ബാർ മലയമ്മ,നിസാർ എ കെ, രാജേന്ദ്രൻ,അബ്ദുള്ള ഇ എം,വൈശാഖ് മലയിൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment