മാവൂർ : നിയന്ത്രണ കാലത്ത് പൊതുജനത്തിൻ്റെ നട്ടെല്ലൊടിക്കുന്ന രീതിയിൽ അടിക്കടി ഉയർത്തുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി.
മാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്ത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടന്ന സമരത്തിൻ്റെ ഭാഗമായാണ് മാവൂരിലും ഒപ്പു ശേഖരണം നടത്തിയത്.മാവൂർ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിനു മുന്നിൽ നടന്ന സമരം പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി.പി.ഉണ്ണിക്കുട്ടി ഉൽഘാടനം ചെയ്തു. മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.എസ്.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. വളപ്പിൽ റസാഖ്, സി.പി. കൃഷ്ണൻ, ഗിരീഷ് കമ്പളത്ത്, നിധീഷ് നങ്ങാലത്ത്, സജി കെ മാവൂർ, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment