രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹസ്സൻ ഹാജി മെമ്മോറിയൽ ജെ.ഡി. ടി  ഇസ്ലാം പോളിടെക്‌നിക് നാഷണൽ സർവീസ് സ്കീം  വളന്റിയർമാർ 75 ആം സ്വാതന്ത്ര്യ ദിനത്തോടെനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 




 കഴിഞ്ഞ അഞ്ച് ക്യാമ്പുകളിലായി നൂറോളം വോളന്റീർസ് രക്തം ദാനം ചെയ്തു . ജെ.ഡി. ടി  ഇസ്ലാം പോളിടെക്‌നിക് നാഷണൽ സർവീസ് സ്കീം 150&187 യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ശിഖിൽ , സാദിഖ്  മുൻ വളന്റിയർ സെക്രട്ടറി ഫഹദ് എന്നിവർ സംസാരിച്ചു.കോട്ടപറമ്പ് വിമൻസ് ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്സൽ സി. കെ, ബ്ലഡ്‌ ബാങ്ക് കൗൺസിലർ അമിത എന്നിവർ രക്ത ദാന ബോധവത്കരണം നടത്തി.  മഹാമാരിക്കാലത്ത് ബ്ലഡ്‌ ബാങ്കിൽ നേരിട്ട രൂക്ഷമായ ക്ഷാമം നികത്താൻ വേണ്ടിയാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.അമ്പതോളം വളന്റീയർമാർ പങ്കെടുത്ത രക്‌തദാന ക്യാമ്പിൽ വളന്റിയർ സെക്രട്ടറി മാരായ മുഹമ്മദ്‌ ഫഹദ് പി. സി, റെസിക റസാഖ്, ദിലു നിഹാൽ, ഓഫീസ് സെക്രട്ടറിമാരായ നസ്മ ഷദ, അഹമ്മദ്‌ ഷാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris