തൊഴിലുറപ്പ് തൊഴിലാളികൾ സമരം നടത്തി.


 തൊഴിൽ ദിനങ്ങൾ 200 ആയും കൂലി 600 ആയും കൂട്ടണമെന്നും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമില്ലാത്ത ഇന്ധനവില വർദ്ധനവിനെതിരെയും തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടസമരം നടത്തി. 




ചിറ്റാരിപിലാക്കൽ പ്രദേശത്ത് നടന്ന സമരം മുൻ വാർഡ്മെമ്പറും ജനാധിപത്യ മഹിളാഅസോസിയേഷൻ കുന്നമംഗലം ഏരിയകമ്മിറ്റി അംഗവുമായ എൻ.പി.കമല ഉദ്ഘാടനം ചെയ്തു. സമരത്തിൽ പങ്കെടുത്ത വിജയകുമാരി,പി.കെ സിന്ധു, എൻ.പി.രുക്മിണി.പി.കെ.വിലാസിനി,സി.ടി.ദേവകി,പി.കെശോഭന തുടങ്ങിയ തൊഴിലാളികളെ  പി.കെ.എസ് നേതാവ് പി.കെ.കൊലവൻ അഭിവാദ്യം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris