കൊടുവള്ളി : കൊടുവള്ളി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് ഓണസമൃദ്ധികർഷക ചന്ത കൊടുവളളി നിയോജമണ്ഡലം MLA എം.കെ.മുനീർ ഉൽഘാടനം ചെയ്തു.നഗരസഭയിലെ 5 കർഷകരേയുo കർഷക തൊഴിലാളികളേയും പരിപാടിയിൽ വെച്ച് ആദരിച്ചു.
പരിപാടിയിൽ കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.എം സുഷിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, എൻ.കെ.അനിൽകുമാർ, കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.പി. റഷീദ്, കൃഷി അസി:ഡയരക്ടർ ലേഖ കാക്കനാട് ,എം .കെ .ഷാജു കുമാർ, അനൂപ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment