പെരുവയൽ : നന്മ ഫൗണ്ടേഷൻ ഓണത്തിനോടനുബന്ധിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷിന് നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ പച്ചക്കറി കിറ്റുകൾ കൈമാറി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവർ ഒരുപാട് പേരുണ്ട്. അവർക്കെല്ലാം നന്മ ഫൗണ്ടേഷൻ ഒരു കൈത്താങ്ങ് ആവുകയാണ്.
കോവിഡ് വന്നതോടുകൂടി തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ നന്മ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ സാബിത്ത് പെരുവയൽ, ഫിറോസ് കീഴ്മാട്, കാദർകുട്ടി പെരുവയൽ, തുടങ്ങിയവർ സന്നിഹിതരായി
Post a Comment