പെരുമണ്ണ: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് പെരുമണ്ണ ബോട്ടാണിക്കൽ നേഴ്സറിയിലേക്ക് ഇടിച്ച് കയറി. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം.
ആര്‍ക്കും പരിക്കില്ല. പൂവാട്ടുപറമ്പ് ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന കാര്‍ നിയന്ത്രണവിട്ടതോടെ പെരുമണ്ണ അങ്ങാടിക്ക് സമീപമുള്ള ബോട്ടാണിക്കൽ നേഴ്സറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നേഴ്സറിയുടെ ഒരു വശത്തെ ചെടികളും മേല് കൂരയും തകർന്നിട്ടുണ്ട്.
വാഹനത്തിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം ഉണ്ടായിരുന്നു. കാർ 100 മീറ്റര്‍ മുന്നേ നിയന്ത്രണം വിട്ടെങ്കിലും സമീപത്തെ നേഴ്സറിയിൽ ഇടിച്ച് നിന്നതോടെ വലിയ ഒരു അപകടമാണ് ഒഴിവായത്.
Post a Comment