2021 വർഷത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ A+, A1 കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഗാന്ധിപീഠം കൾച്ചറൽ & ചാരിറ്റബിൾ സൊസേറ്റി അനുമോദിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ ഗാന്ധിപീഠം പോലുള്ള സാമൂഹിക സംഘടനകൾ കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് എം.പി. ശ്രീ.എം.കെ.രാഘവൻ ആവശ്യപ്പെട്ടു. അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഡോക്ടർ പി.ഗോപിനാഥ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എൻ.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി.കേളുക്കുട്ടി, അബ്ദുൾ ഹമീദ് മലയമ്മ, സുരേഷ് മലയമ്മ എന്നിവർ സംസാരിച്ചു.
Post a Comment