ഇന്ധനവില, പാചക വാതക നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്; തിങ്കളാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 11.00 മണി മുതൽ 11.15 വരെ ചക്രസ്തംഭന സമരം നടത്തും


ഗതാഗതകുരുക്ക് ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ കുറച്ച നികുതിക്കു സമാനമായി സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതിലും, പാചക വാതക നിത്യോപയോഗ സാധന വില വർദ്ധനവിലും പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാന തലസ്ഥാനത്തു കെപിസിസിയുടെയും ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രമായി ഡിസിസികളുടെയും ആഭിമുഖ്യത്തിലാണു സമരം.




രാവിലെ 11 മുതൽ 11.15 വരെയാണ് പ്രതീകാത്മകമായ പ്രക്ഷോഭം. സംസ്ഥാന ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാൻ വിമ്മതിക്കുന്ന സംസ്ഥാന സർക്കാരിനും വർ​ഗവഞ്ചന നടത്തുന്ന സിപിഎം-ഇടതുപക്ഷ നിലപാടിനും എതിരേയാണ് കോൺ​ഗ്രസ് സമരം.
സംസ്ഥാന വ്യാപകമായി നടത്തുന്ന ചക്രസ്തംഭന സമരത്തിൽ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് കർശന നിർദേശം നൽ‌കിയിട്ടുണ്ട്. സമരവുമായി സഹകരിക്കാൻ മുഴുിവൻ ജനങ്ങളും മുന്നോട്ടു വരുമെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നികുതി കുറച്ചാൽ കേരളത്തിലും നികുതി കുറയ്ക്കുമെന്നു പറഞ്ഞയാളാണ് ധനമന്ത്രി. എന്നാൽ ഇപ്പോൾ അദ്ദേഹം കവാത്ത് മറക്കുന്നു. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നതാണ് ബാലാ​ഗോപാലിന്റെ നിലപാട്. അത് അം​ഗീകരിക്കില്ല. അഴിമതിക്കും ധൂർത്തിനും വേണ്ടി പൊതുജനങ്ങളെ കൊള്ളയടിക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയുമാണ് പിണറായി വിജയന്റെ ഭരണ നേട്ടമെന്നും സുധാകരൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 1.57 ലക്ഷം കോടി രൂപയായിരുന്നു കേരളത്തിന്റെ പൊതു കടം. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇത് 3.70 ലക്ഷം കോടിയായി വളർന്നു. ഈ പണമെല്ലാം എവിടെ പോയി? എന്തു വികസനമാണ് ഇവിടെ നടന്നത്. അഴിമതിക്കും ധീർത്തിനും വേണ്ടിയാണ് ഈ പണമെല്ലാം ഉപയോ​ഗിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പെട്രോളിയം സെസ്, നികുതി തുട‌ങ്ങിയ ഇനങ്ങളിൽ ഇതുവരെ പിരിച്ചെടുത്ത പണം എന്തു ചെയ്തു, ഈ സർക്കാർ? എന്തു വികസനമാണ് ഈ സർക്കാർ നടത്തിയത്. ഒന്നേകാൽ ലക്ഷം കോടി രൂപ മുടക്കി നിർമിക്കാനിരിക്കുന്ന കെ. റെയിൽ പദ്ധതി ആർക്കുവേണ്ടിയാണ്. കെ റെയിലും ജലപാതാ വികസനവും അഴിമതി നടത്താനുള്ള കുറുക്ക് വഴികളാണ്. കോൺ​ഗ്രസ് അതിനെതിരാണ്. കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും ഇന്ധന വില കുറയ്ക്കണമെന്നു സുധാകരൻ ശക്തമായി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris