പരശുറാം അടക്കം മൂന്ന്​ ട്രെയിനിൽ കൂടി റിസർവേഷനില്ലാതെ യാത്ര ചെയ്യാം; 14 കോച്ചുകൾ ജനറൽ കമ്പാർട്ട്​മെന്‍റുകളായി മാറും


കേരളത്തിലൂടെ കടന്നുപോകുന്ന മൂന്ന്​ ട്രെയിനുകളിലെ 14 കോച്ചുകൾ ജനറൽ കമ്പാർട്ട്​മെന്‍റുകളായി മാറുമെന്ന്​ റെയിൽവേ അറിയിച്ചു.




16605/16606 മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ ആറ്​ കോച്ചുകളും 
16791/16792 തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിൽ നാല്​ കോച്ചുകളും 16649/16650 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ ആറ്​ കോച്ചുകളും നവംബർ 25 മുതൽ ജനറൽ കോച്ചുകളായി മാറും.

കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ നവംബർ ഒന്ന്​ മുതലാണ്​ സംസ്​ഥാനത്ത്​ ഓടുന്ന വിവിധ ട്രെയിനുകളിൽ സെക്കൻഡ്​ ക്ലാസ്​ കോച്ചുകൾ അനുവദിക്കാൻ തുടങ്ങിയത്​. തത്സമയ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് ഈ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയും. 

*സെ​ക്ക​ൻ​ഡ് ക്ലാ​സ് പു​നഃ​സ്ഥാ​പി​ച്ച മറ്റു ട്രെയിനുകൾ:*

*06326* കോ​ട്ട​യം-​നി​ല​മ്പൂ​ർ റോ​ഡ്

*06325* നി​ല​മ്പൂ​ർ റോ​ഡ് -​കോ​ട്ട​യം

*06304* തി​രു​വ​ന​ന്ത​പു​രം -​എ​റ​ണാ​കു​ളം

*06303* എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം

*06302* തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ

*06301* ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം

*06308* ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ

*06307* ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ

*02628* തി​രു​വ​ന​ന്ത​പു​രം-​തി​രു​ച്ചി​റ​പ്പ​ള്ളി

*02627* തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം

*06850* രാ​മേ​ശ്വ​രം-​തി​രു​ച്ചി​റ​പ്പ​ള്ളി

*06849* തി​രു​ച്ചി​റ​പ്പ​ള്ളി-​രാ​മേ​ശ്വ​രം

*06305* എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ

*06306* ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം

*06089* ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ജോ​ലാ​ർ​പേ​ട്ട

*06090* ജോ​ലാ​ർ​പേ​ട്ട-​ചെ​ന്നൈ സെ​ൻ​ട്ര​ൽ

*06844* പാ​ല​ക്കാ​ട് ടൗ​ൺ-​തി​രു​ച്ചി​റ​പ്പ​ള്ളി

*06843* തി​രു​ച്ചി​റ​പ്പ​ള്ളി-​പാ​ല​ക്കാ​ട് ടൗ​ൺ

*06607* ക​ണ്ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ

*06608* കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ

*06342* തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ

*06341* ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം

*06366* നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം

*06324* മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ

*06323* കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു

*06321* നാ​ഗ​ർ​കോ​വി​ൽ-​കോ​യ​മ്പ​ത്തൂ​ർ

*06322* കോ​യ​മ്പ​ത്തൂ​ർ-​നാ​ഗ​ർ​കോ​വി​ൽ

Post a Comment

Previous Post Next Post
Paris
Paris