തെങ്ങിലക്കടവ്- വില്ലേരി താഴം റോഡ്: ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍


മാവൂര്‍: തെങ്ങിലക്കടവ് -വില്ലേരി താഴം തീരദേശ റോഡ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ഇതുസംബന്ധിച്ച്‌ കോഴിക്കോട് ജില്ല കലക്ടര്‍ക്കാണ് കമീഷന്‍ ഉത്തരവ് നല്‍കിയത്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്​റ്റര്‍ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച വൈകുന്നേരമാണ് റോഡ് ഇടിഞ്ഞത്.




റോഡില്‍ 15 മീറ്ററോളം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം അപകട ഭീഷണിയിലാണ്. വില്ലേരിഭാഗത്തെ ഏക ഗതാഗത മാര്‍ഗമാണ് ഈ റോഡ്. റോഡ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുഴയുടെ ഭാഗം നിര്‍മിച്ചപ്പോഴുണ്ടായ അപാകതയും റോഡ് ഇടിയാന്‍ കാരണമായിട്ടുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Paris
Paris