ചാത്തമംഗലം 19 ആം വാർഡ് കുളങ്ങരക്കണ്ടി റോഡിന്റെ ശോചനീയവസ്ഥക്ക് ഇനിയും പരിഹാരമായില്ല.


 ചാത്തമംഗലം : ചാത്തമംഗലം പഞ്ചായത്ത് 19 ആം വാർഡ് കുളങ്ങരക്കണ്ടി റോഡിന്റെ ശോചനീയവസ്ഥക്ക് ഇനിയും പരിഹാരമായില്ല. അങ്ങാടിയിൽ നിന്നും തുറന്നു വിടുന്ന വെയിസ്റ്റ് വെള്ളം ജനവാസമുള്ള പല വീടുകളുടെയും മുറ്റം വരെ കെട്ടിക്കിടന്ന് കൊച്ചു കുട്ടികൾക്ക് വരെ അസുഖകങ്ങൾ മാറാവ്യാതി ആയിക്കൊണ്ടിരിക്കയാണ്. 




കൂടാതെ ചാത്തമംഗലം അങ്ങാടിയിലുള്ള സ്കൂളുകളിലേക്കും, നഴ്സറി, അക്ഷയ സെന്റർ, റേഷൻ ഷാപ്പ് എന്നിങ്ങനെ എളുപ്പമാർഗത്തിൽ കാൽനടയായി എത്തിപ്പെടുവാനുള്ള ഒരു വഴി കൂടിയാണ് ഈ പഞ്ചായത്തു റോഡ്. വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇന്നേവരെ ആരും ഈ വിഷയം കൈകൊണ്ടിട്ടില്ല. ട്രൈനേജ് നിർമിച്ചിട്ടുണ്ടെങ്കിലും .. റോഡ് നിർമാണത്തിലെ അപാകത മൂലം ട്രൈനേജ് റോഡുമായി കണക്റ്റ് ചെയ്യാത്തതാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം.






Post a Comment

Previous Post Next Post
Paris
Paris