ഇന്ത്യയിൽ നിർമ്മിച്ച രണ്ട് വാക്‌സിനുകൾക്ക് 96 രാജ്യങ്ങളിൽ അംഗീകാരം


 ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച രണ്ട് വാക്‌സിനുകൾ 96 രാജ്യങ്ങൾ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ. ഭാരത് ബയോട്ടെകിൽ നിർമ്മിച്ച കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് എന്നീ വാക്‌സിനുകൾക്കാണ് ലോകരാജ്യങ്ങളിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ അംഗീകരിക്കുന്നതിനായി 96 രാജ്യങ്ങളുമായി പരസ്പരധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.ലോകാരോഗ്യ സംഘടന അംഗീകരിച്ച എട്ട് വാക്‌സിനുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്.നിലവിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കൊറോണ മാനദണ്ഡങ്ങളിൽ ഇളവുകളും അനുവദിക്കും. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കൊറോണ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.




 കാനഡ, യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, അയർലൻഡ്, നെതർലാൻഡ്സ്, സ്‌പെയിൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയറ ലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹങ്കറി, സെർബിയ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലാൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്‌സർലൻഡ്, ലിച്ചെൻസ്റ്റീൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടിനെഗ്രോ, ഐസ് ലാൻഡ് എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

 ഈശ്വതിനി, റുവാണ്ട, സിംബാബ്വെ, ഉഗാണ്ട, മലാവി, ബോട്സ്വാന, നമീബിയ, കിർഗിസ് റിപ്പബ്ലിക്, ബെലാറസ്, അർമേനിയ, ഉക്രെയ്ൻ, അസർബൈജാൻ, കസാക്കിസ്ഥാൻ, റഷ്യ, ജോർജിയ, അൻഡോറ, കുവൈറ്റ്, ഒമാൻ, യുഎഇ, ബഹ്റൈൻ, ഖത്തർ, മാൽദ്വീപ് , മൗറീഷ്യസ്, പെറു, ജമൈക്ക, ബഹാമസ്, ബ്രസീൽ എന്നീ രാജ്യങ്ങളും  ഉൾപ്പെടും.

 ഗയാന, ആന്റിഗ്വ & ബാർബുഡ, മെക്‌സിക്കോ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, അർജന്റീന, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, ട്രിനിഡാഡ് & ടൊബാഗോ, കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി, നേപ്പാൾ, ഇറാൻ, ഇറാൻ പലസ്തീൻ, സിറിയ, ദക്ഷിണ സുഡാൻ, ടുണീഷ്യ, സുഡാൻ, ഈജിപ്ത്, ഓസ്‌ട്രേലിയ, മംഗോളിയ, ഫിലിപ്പീൻസ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

 രാജ്യത്ത് 109 കോടി ഡോസ് കൊറോണ വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇനിയും വാക്സിൻ ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവർത്തകർ എത്തിച്ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris