കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ മേഘലയിലെ അഞ്ചു വാർഡുകളിലെ നാനൂറ്റി അമ്പതോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ള മെത്തിക്കുന്ന കരുവാരപ്പറ്റ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം പുനസ്ഥാപിക്കാത്ത ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു മലയമ്മ മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പംബിങ്ങ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് റീത്ത് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് ഫഹദ് ,എംകെ അജീഷ്,പി വി റഫീഖ്,ഷരീഫ് മലയമ്മ ,പി ടി എ റഹിമാൻ കുട്ടി, ബഷീർ ടി എം,ജബ്ബാർ മലയമ്മ,അനീഷ് എം കെ,സുഹൈൽ കെ ടി , ബാബു കൊളച്ചാലിൽ,രാജേന്ദ്രൻ, വൈശാഖ് മലയിൽ തുടങ്ങിയവർ സംസാരിച്ചു'
Post a Comment