ലഹരി നിർമ്മാർജ്ജന സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു


 മാവൂർ: ടൂറിസം കേന്ദ്രങ്ങളിൽ കള്ള് ഷാപ്പുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രധിഷേധിച്ച് ലഹരി നിർമ്മാർജ്ജന സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.




ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമരം സംഘടിപ്പിച്ചത്.

ഊർക്കടവിൽ നടത്തിയ സമരം കോൺഗ്രസ്സ് നേതാവ് ദിനേഷ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എം.സി അബൂബക്കർ അധ്യക്ഷത വഹിച്ചു. മജീദ് അമ്പലക്കണ്ടി, ടി.കെ സീനത്ത്, പി സഫിയ, ടി.കെ അബ്ദുള്ളക്കോയ, കമറുദ്ധീൻ എരഞ്ഞോളി, സി മുനീറത്ത്, ജി.കെ മുഹമ്മദ്‌, ഇ.കെ അബ്ബാസ്, സി. കെ ഫസീല, കെ. പി അസ്മാബി തുടങ്ങിയവർ സംസാരിച്ചു. സുബൈർ നെല്ലൂളി സ്വാഗതവും ടി. കെ സൗദ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris