വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം : എം. എസ്.എസ്.


സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാറിന്റെ നീക്കം ഏകപക്ഷീയവും വിവിധ മതവിഭാഗങ്ങള്‍ ക്കിടയില്‍ വ്യക്തമായ വിവേചനം സൃഷ്ടിക്കുന്നതുമാണെന്ന് എം.എസ്.എസ്. കോഴിക്കോട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.




  ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ നടത്താനുള്ള അധികാരം ദേവസ്വം ബോര്‍ഡിന് തന്നെ നല്‍കുകയും വഖഫ് ബോര്‍ഡിന്റേത് മാത്രം പി.എസ്.സിക്ക് വിടുതും പ്രതിഷേധാര്‍ഹമാണ്. അതാത് മതവിഭാഗങ്ങള്‍  വിശ്വാസ പ്രചോദിതരായി സ്വയം വിട്ടുനലകുന്ന ദാനധര്‍മങ്ങള്‍ ഉപയോഗിച്ച് നടത്തു  വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെ' സ്ഥാവര ജംഗമ സ്വത്തുക്കളുടെ നടത്തിപ്പുമാണ് ദേവസ്വം ബോര്‍ഡും വഖഫ് ബോര്‍ഡും ചെയ്യരുത്. 
അതിനാല്‍ തന്നെ ഇരു ബോര്‍ഡുകളിലേയും ഉദ്യോഗസ്ഥര്‍ അതാത് സമുദായത്തില്‍ നി് തയൊവുക എതാണ് സാമാന്യ നീതി. പി.എസ്.സിക്ക് വിടുന്നതോടെ അന്യമതസ്ഥര്‍ മാത്രമല്ല  മതമില്ലാത്തവരും ഉദ്യോഗസ്ഥരായി നിയമിക്കപ്പെടാനിടയു്. ആയതിനാല്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കം പുന:പരിശോധിക്കണം.

          ജില്ലാ പ്രസിഡന്റ് പി.പി.അബ്ദുറഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.പി.അഷ്‌റഫ് വാര്‍ഷിക റിപ്പോർട്ടും ട്രഷറര്‍ അസ്സന്‍കോയ പാലക്കി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മികച്ച യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുദാനം സംസ്ഥാന ട്രഷറര്‍ പി.ടി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍,   സംസ്ഥാന സിക്രട്ടറി പി.സൈനുല്‍ ആബിദ്, അഡ്വ:കെ.എസ്.എ.ബഷീര്‍ എിവര്‍ നിര്‍വ്വഹിച്ചു. പി.പി.അബദുറഹിമാന്‍, പ്രൊ:എം.അബ്ദുറഹിമാന്‍, പി.ടി.ഫൈസല്‍, കെ.പി.ഖാസിം, സി.പി.എം.സഈദ് അഹമ്മദ്, സി.പി.അബ്ദുള്ളകോയതങ്ങള്‍, ഉമ്മര്‍ വെള്ളലശ്ശേരി, മാമുകോയ ഹാജി, കെ. ഫൈജാസ്, ഖാദര്‍ പാലാഴി, ഉമ്മര്‍, 1 ടി.കെ.അബ്ദു ലത്തീഫ്, എസ്.സുബൈര്‍ ഹാജി, കെ.അബ്ദുള്‍ അസീസ്, അലി കുഞ്ഞിമാസ്റ്റര്‍ സംസാരിച്ചു.

      ഭാരവാഹികള്‍:
പി.പി.അബദുറഹിമാന്‍(പ്രസിഡ്), ആര്‍.പി.അഷ്‌റഫ്, പി.അബ്ദുള്‍ മജീദ്, ടി.കെ.അബ്ദുള്‍ ലത്തീഫ്(വൈസ് പ്രസിഡുമാര്‍), കെ.എം.മന്‍സൂര്‍ അഹമ്മദ്(സെക്ര'റി), ഇ.ഹമീദ്, പി.അബ്ദുള്‍ അലി, വി.എം.ഷെരീഫ് (ജോയിന്റ് സെക്ര'റിമാര്‍), ടി.അബ്ദുള്‍ അസീസ്(ട്രഷറര്‍).
  
പി.പി.അബദുറഹിമാന്‍,  പ്രസിഡന്റ്
 
കെ.എം.മന്‍സൂര്‍ അഹമ്മദ്, സെക്രട്ടറി

Post a Comment

Previous Post Next Post
Paris
Paris